മാനസമിത്ര ട്രെയിനിങ് ഓഫ് ട്രെയിനേഴ്സ്സിന് അപേക്ഷ ക്ഷണിക്കുന്നു. (ManasaMitra : Training of Trainers - ToT)
ശ്രീ മുഹമ്മദ് മുഹസ്സിൻ എം.എൽ.എ യുടെ നേതൃത്വത്തിൽ പട്ടാമ്പി മണ്ഡലത്തിൽ
നടപ്പാക്കുന്ന സമഗ്ര മാനസികാരോഗ്യ പദ്ധതിയാണ് “മാനസമിത്ര. 2025 ആഗസ്റ്റ് 27 & 28
ദിവസങ്ങളിലാണ്
മാനസമിത്രയുടെ സൗജന്യ ട്രെയിനിങ് ഓഫ് ട്രെയിനേഴ്സ്സിൻ്റെ ശില്പശാല ഉണ്ടായിരിക്കുക.
സ്കോൾ കേരളയുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
2025 ഏപ്രിൽ 29, ചൊവ്വാഴ്ച ശ്രീ മുഹമ്മദ് മുഹസ്സിൻ എംഎൽഎയുടെ അധ്യക്ഷതയിൽ ബഹു.
വിദ്യാഭ്യാസമന്ത്രി ശ്രീ വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത മാനസമിത്രയുടെ ഏകദിന
ശിൽപശാലയിൽ
സംസ്ഥാനത്തെ പ്രമുഖ സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ, ഡോക്ടർമാർ,
വിദ്യാഭ്യാസ വിദഗ്ധർ,സ്കോൾ കേരള ഉദ്യോഗസ്ഥർ എന്നിവർ ഇംഹാൻസ് കോഴിക്കോട് മുൻ
ഡയറക്ടർ ഡോ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അംഗീകരിച്ച മാനസമിത്രയുടെ
സിലബസ്സിന്റെ വിശകലനം നടത്തിയിരുന്നു.
ഈ സിലബസ്സിൻ്റെ അടിസ്ഥാനത്തിലായിരിക്കും മാനസമിത്രയുടെ സൗജന്യ ട്രെയിനിങ് ഓഫ്
ട്രെയിനേഴ്സ്സിൻ്റെ ശില്പശാല 2025 ആഗസ്റ്റ് 27 , 28 തീയതികളിൽ നടത്തുന്നത്.
മാനസമിത്ര സമഗ്ര മാനസികാരോഗ്യ
പദ്ധതിയുടെ ട്രെയിനിങ് ഓഫ് ട്രെയിനേഴ്സ്സിൻ്റെ ശിൽപശാലയിൽ സംസ്ഥാനത്തെ പ്രമുഖ
സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ, ഡോക്ടർമാർ, വിദ്യാഭ്യാസ വിദഗ്ധർ,സ്കോൾ
കേരള ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
ഉത്കണ്ഠ, വിഷാദം,ആത്മഹത്യ പ്രവണത, മനോവൈകല്യങ്ങൾ, സാമൂഹ്യ മാധ്യമങ്ങളുടെ
അതിപ്രസരം കാരണമുണ്ടാകുന്ന ഡിജിറ്റൽ അഡിക്ഷൻ തുടങ്ങി ലഹരി അടക്കമുള്ള
നിരവധിയായിട്ടുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന യുവജനങ്ങളെയും വിദ്യാർത്ഥികളെയും
പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടാണ് “മാനസമിത്ര” പദ്ധതി രൂപീകരിച്ചിരിക്കുന്നത്.
തികച്ചും ശാസ്ത്രീയവും സമകാലീനവുമായ ഒരു സമഗ്ര മാനസികാരോഗ്യ പദ്ധതിയാണ്
“മാനസമിത്ര".
രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു അസംബ്ലി മണ്ഡലത്തെ
വൈജ്ഞാനിക നിയോജകമണ്ഡലമാക്കി (ലേർണിംഗ് കോൺസ്റ്റിറ്റ്യുവൻസി)
മാറ്റുന്നതിനതിൻ്റെ ഭാഗമായി മുഹമ്മദ് മുഹസിൻ എം.എൽ.എ യുടെ നേതൃത്വത്തിൽ 2024
ഒക്ടോബർ 13ന് പട്ടാമ്പിയിൽ യൂത്ത് സമ്മിറ്റ് 2024 സംഘടിപ്പിച്ചിരുന്നു.
മണ്ഡലത്തിലെ യുവജനതയെ നവവിദ്യാഭ്യാസം നൽകി ശാക്തീകരിക്കാനും,
നൈപുണ്യ വികസനം, വിദ്യാഭ്യാസം, എന്നിവയിൽ ഊന്നൽ നൽകികൊണ്ട് പട്ടാമ്പിയെ
വൈജ്ഞാനിക നിയോജക മണ്ഡലം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യൂത്ത്
സമ്മിറ്റിൽ ഉയർന്നുവന്ന സുപ്രധാന ആവശ്യം കൂടിയായിരുന്നു സാധാരണക്കാർക്കും
യുവജനങ്ങൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും പ്രാപ്യമായ
നിലവാരമുള്ള മാനസികാരോഗ്യ പരിരക്ഷ. മാനസമിത്ര എന്ന സമഗ്ര മാനസികാരോഗ്യ പദ്ധതി
ഈയൊരു ആവശ്യത്തെയാണ് നിറവേറ്റുന്നത്.
എംഎസ്ഡബ്ല്യു അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തരബിരുദം ഉള്ളവർക്ക് മാനസമിത്ര
ട്രെയിനിങ് ഓഫ് ട്രെയിനേഴ്സ്സിന് അപേക്ഷിക്കാവുന്നതാണ്.തിരഞ്ഞെടുക്കപ്പെടുന്ന
അപേക്ഷകർക്ക് രണ്ട് ദിവസത്തെ ശില്പശാല തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്.
മാനസമിത്ര ട്രെയിനിങ് ഓഫ് ട്രെയിനേഴ്സ്സിൻ്റെ രണ്ട് ദിവസത്തെ ശില്പശാലക്ക് ശേഷം
തിരഞ്ഞെടുക്കപ്പെടുന്നവ ർക്ക് ഇൻ്റേണുകളായി മാനസമിത്രയുടെ രണ്ടാം ഘട്ടത്തിൽ
പ്രവർത്തിക്കാനുള്ള അവസരം ലഭിക്കും. സ്കോൾ കേരളയുടെ വിദ്യാർത്ഥികൾക്കുള്ള
ശില്പശാലകളായിരിക്കും മാനസമിത്രയുടെ രണ്ടാം ഘട്ടത്തിൽ പ്രധാനമായും ഉണ്ടാവുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ആഗസ്റ്റ് 23 ആണ്.
കൂടുതൽ വിവരങ്ങൾക്ക് 81298 30186 എന്നീ നമ്പറിൽ വിളിക്കാവുന്നതാണ്.